21 August, 2025 08:24:08 PM


അങ്കണവാടി കുട്ടികളുടെ കലാമേള 'കൊഞ്ചൽ' നടത്തി



കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ കലാമേള 'കൊഞ്ചൽ' നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കലാമേള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.എം. മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്കിനു കീഴിലുള്ള എട്ടു പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന അങ്കണവാടികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കലാമേളയിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെമന്റോ വിതരണം ചെയ്തു. കലാപരിപാടികൾ, ആക്ഷൻ സോങ്, പ്രച്ഛന്നവേഷം, ബോൾ പാസ്സിങ്, കഥപറച്ചിൽ, നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ മൂന്നുവേദികളിലായി അരങ്ങേറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോൺ, സി.ഡി.പി.ഒ. കെ. താജുമ്മ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952