17 January, 2026 03:03:58 PM


കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ അന്തരിച്ചു



ഏറ്റുമാനൂർ: കോട്ടയം തഹസിൽദാർ ഏറ്റുമാനൂർ ചൂരകുളങ്ങര ശ്രീഭദ്രം വീട്ടിൽ അനിൽകുമാർ എസ് എൻ (55)  അന്തരിച്ചു. ഇന്ന് പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്  തെളളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി., മക്കൾ : ഋഷികേശ് നാരായണൻ (ബംഗളൂരൂ), നന്ദിത കൃഷ്ണ (വിദ്യാർഥിനി - നിഫ്റ്റ് ചെന്നൈ). 
അനിൽകുമാറിൻ്റെ ഭൗതിക ശരീരം തിങ്കളാഴ്ച (19/1/2026) രാവിലെ 9.30 മുതൽ 10.30 വരെ കോട്ടയം താലൂക്ക് ഓഫീസിലും തുടർന്ന് 10.45 മുതൽ 11.30 വരെ കളക്ട്രേറ്റിലും പൊതുദർശനത്തിനു ശേഷം, 12 മണിയോടുകൂടി ഏറ്റുമാനൂരിലെ വീട്ടിലും എത്തിക്കും. ഒരു മണിയോടുകൂടി  നീണ്ടൂർ കുടുംബ വീട്ടിൽ എത്തിക്കും. 4 മണിക്കാണ് സംസ്കാരം.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K