23 January, 2026 07:46:33 PM
പെൺകുട്ടികൾക്കായുള്ള ജില്ലാതല ചെസ്സ് മത്സരം ശനിയാഴ്ച

കോട്ടയം: 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല ചെസ്സ് മത്സരം ശനിയാഴ്ച ( ജനുവരി 24) ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ 9.45ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. നാലുമണിവരെയാണ് മത്സരങ്ങൾ. വൈകിട്ടു നാലിന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മാനദാനം നിർവഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ് അധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജൻഡർ സ്‌പെഷലിസ്റ്റ് എ.എസ്. സനിത മോൾ, ജില്ലാ കോഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ്, കോളജ് പ്രിൻസിപ്പൽ ബിജു തോമസ്, ഇന്റർനാഷണൽ ആർബിറ്റർ ജിസ്‌മോൻ മാത്യു എന്നിവർ പ്രസംഗിക്കും.





