24 January, 2026 04:52:19 PM


പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പത്തു വർഷങ്ങൾ; സെമിനാർ നടത്തി



കോട്ടയം: നവകേരളം കർമപദ്ധതി രണ്ട് ഹരിതകേരളം മിഷൻറെ ഭാഗമായി  പരിസ്ഥിതി പുനസ്ഥാപനത്തിന്റെ പത്തു വർഷങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഫെബ്രുവരി 23,24,25 തീയ്യതികളിൽ
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ  സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ  നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ആമുഖപ്രഭാഷണം നടത്തി. എൽ.എസ്.ജി.ഡി ജോയിൻറ് ഡയറക്ടർ ബിനു ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാകുമാരി സലിമോൻ, ജോയി സ്‌കറിയ, കെ.കെ. ശശികുമാർ, ജിജി പാലയ്ക്കലോടി, ഹരിതകേരളം മിഷൻ സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ വി. രാജേന്ദ്രൻ നായർ, ആർ.വി. സതീഷ്, ജില്ലാ കോർഡിനേറ്റർ എൻ.എസ. ഷൈൻ, പി.ആർ. അനുപമ എന്നിവർ പ്രസംഗിച്ചു.

ജനുവരി 20ന് കോട്ടയം ഗവൺമെന്റ് കോളജിൽ സംഘടിപ്പിച്ച  ക്വിസ്, ഉപന്യാസ മത്സരങ്ങളിൽ  വിജയിച്ച വിദ്യാർഥികൾക്കും ഹരിതകർമസേന അംഗങ്ങൾക്കുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.​


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304