27 January, 2026 09:24:04 AM
ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഒരാള്‍ പിടിയിൽ

കോട്ടയം: ചിങ്ങവനം സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ കൂടി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് പലതവണകളായി ഒരു കോടിയിൽ പരം (15943547)രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് സാലീഹ് (26) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.
ഡിബിഎസ് ഇക്വിറ്റി വെൽത്ത് എൻഹാൻസ്മെന്റ് ടീം എന്ന സ്ഥാപനത്തിന്റെ ഡിബിഎസ് ഇൻസ്റ്റ്യൂഷൻ അക്കൗണ്ടിൽ വിവിധ കമ്പനികളിലെ ഓഹരികള്‍ ട്രേഡിങ് നടത്തി ബിസിനസ്സിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു കൊണ്ട് സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ ഒന്നാംപ്രതിയും വിവിധ അക്കൗണ്ട് ഫോൾഡർ മാരായ മറ്റു പ്രതികളും ചേർന്ന് ചിങ്ങവനം സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്നും പലതവണകളായി 15943547 തട്ടിയെടുക്കുകയായിരുന്നു.
ലാഭമോ കൊടുത്ത പണമോ ലഭിക്കാത്തതിനാൽ സംശയം തോന്നിയ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ചിങ്ങവനം പോലീസിന് ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് സംഘം വിവിധ ആളുകളുടെ അക്കൗണ്ടുകളിലൂടെ കമ്മീഷൻ വ്യവസ്ഥയിൽ പണം വാങ്ങിയെടുക്കുകയായിരുന്നു എന്ന് മനസ്സിലായി.
കൃത്യമായ അന്വേഷണത്തിലൂടെ തന്റെ അക്കൗണ്ടിലൂടെ 20 ലക്ഷത്തോളം രൂപ തട്ടിപ്പ് സംഘത്തിനായി കൈമാറിയ മുഹമ്മദ് സാലീഹിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുള്ളതാണ്.





