27 January, 2026 07:17:20 PM


ചമ്പക്കരയില്‍ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം



കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയില്‍ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. നാലുപേർക്ക് നിസ്സാരമായി പരിക്കുകൾ ഉണ്ട്. ജീവൻ നഷ്ടപ്പെട്ട വ്യക്തിയെ അടക്കം അഞ്ചു പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കറുകച്ചാലില്‍ നിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അയാള്‍ക്കാണ് ജീവൻ നഷ്ടമായത്. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916