26 November, 2026 10:57:01 AM


സ്വർണവില തിരിച്ചുകയറി; ഒറ്റയടിക്ക് പവന് 1920 രൂപ വര്‍ധിച്ചു



കൊച്ചി: ഇന്നലെ രണ്ടു തവണയായി 3320 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 92,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 240 രൂപയാണ് വര്‍ധിച്ചത്. 11,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16,000 രൂപ കുറഞ്ഞ ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്വര്‍ണവില തിരിച്ചുകയറിയിരുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന സൂചന നല്‍കിയാണ് ബുധനാഴ്ച കുത്തനെ ഇടിഞ്ഞത്.

17-ാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942