01 November, 2026 06:12:47 PM


ചിറക്കടവില്‍ ''വീട്ടിലെ പുസ്തകം ലൈബ്രറിക്ക്' പദ്ധതിക്ക് തുടക്കമായി



പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ കേരളപ്പിറവി ദിനാഘോഷവും ലൈബ്രറിയുടെ പുസ്തക സമാഹരണത്തിന്റെ ഭാഗമായി വീട്ടിലെ പുസ്തകം ലൈബ്രറിക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനവും മുൻ എംഎൽഎ ഡോക്ടർ എൻ ജയരാജ്  ലൈബ്രറി സാംസ്കാരിക സമിതി ചെയർമാൻ അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസിന്  പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം, പാർവതി തുടങ്ങിയവർ പങ്കെടുത്തു. 

ലൈബ്രറിയുടെ പുസ്തക ശേഖരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വീടുകളിൽ നിന്ന് ഒരു പുസ്തകം ലൈബ്രറിക്ക് എന്ന പുസ്തക സമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. വ്യക്തികൾക്കും സംഘടനകൾക്കും പുസ്തകങ്ങൾ നൽകി ലൈബ്രറിയുടെ പുസ്തക സമാഹരണത്തിൽ പങ്കാളിയാകാമെന്ന് സെക്രട്ടറി അറിയിച്ചു . എൻ . ജയരാജന്റെ പുസ്തകങ്ങൾ ലൈബ്രറി കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. മൊ: 9495394592


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920