25 April, 2026 11:27:24 AM


കടുത്ത ചൂട്; വെച്ചൂരിൽ പത്ത് വയസ് പ്രായമുള്ള പശു ചത്തു



വെച്ചൂർ: കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ​ഗർഭിണിയായ പശു ചത്തു. കോട്ടയം വെച്ചൂർ കൊടുതുരുത്ത് സ്വദേശി ഇളംതുരുത്തിൽ മാർട്ടിൻ്റെ പത്ത് വയസ് പ്രായമുള്ള പശുവാണ് ചത്തത്. പ്രസവം നടന്ന് 28-ാം ദിവസമാണ് 12 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന കറവപ്പശുവു ചത്തത്. ഇന്നലെ സന്ധ്യയ്ക്ക് മൂക്കിൽ നിന്ന് നുരയും പതയും വന്ന് വയറിളകിയതിനെ തുടർന്ന് അവശനിലയിൽ വിറച്ചു വീഴുകയായിരുന്നു. കഴിഞ്ഞ മാസവും മാർട്ടിൻ്റെ മറ്റൊരു കറവപശുവും ചത്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938