30 April, 2026 09:41:34 AM
'മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ വ്യാമോഹം വിലപ്പോകില്ല'; വി ഡി സതീശനെതിരെ തൊടുപുഴയിൽ പോസ്റ്റർ

തൊടുപുഴ: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ ഇടുക്കി തൊടുപുഴയിൽ പോസ്റ്റർ. മുഖ്യമന്ത്രിയാകാമെന്ന് വ്യാമോഹിക്കേണ്ടെന്ന് പോസ്റ്ററിൽ പറയുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല' എന്നാണ് പോസ്റ്ററിൽ പറയുന്നത്. രമേശ് ജിയെ ഇടിച്ചുതാഴ്ത്താൻ പറ്റില്ലെന്നും പോസ്റ്ററിൽ പരാമർശം. തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് വി ഡി സതീശനായി ഇന്നും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൊടുപുഴയിൽ വിഡി സതീശനെതിരെ പോസ്റ്റർ എത്തിയത്.







