04 May, 2026 02:32:21 PM


ചാത്തന്നൂരിൽ ബി ജെ പിക്ക് അപ്രതീക്ഷിതനേട്ടം; നേമത്ത് രാജീവ് ചന്ദ്രശേഖർ



കൊല്ലം: ഒരിക്കലും പ്രതീക്ഷിക്കാത്ത ചാത്തന്നൂരിൽ ബി ജെ പിക്ക് ചരിത്ര നേട്ടം. ഇവിടെ ബി ജെ പി സ്ഥാനാർഥി ബി ബി  ഗോപകുമാർ വിജയിച്ചു. 4002 വോട്ടിനാണ് വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ വിജയം ഉറപ്പിച്ചു. ഇതോടെ ബിജെപിക്ക് 2 സീറ്റ് ലഭിക്കും. അതേസമയം ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ പാലക്കാട് ശോഭാ സുരേന്ദ്രന്‍ പരാജയപ്പെട്ടു.


ചാത്തന്നൂരിൽ ബിജെപിക്ക് മുമ്പ് രണ്ടാം സ്ഥാനമായിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ തുടർച്ചയായി രണ്ടാം സ്ഥാനത്ത് എത്തുന്ന മണ്ഡലമാണ് ചാത്തന്നൂർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945