09 November, 2026 06:40:10 PM
കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നാളെ

കോട്ടയം: എം.സി. റോഡിൽ (ദേശീയപാത 183) നിർമാണം പൂർത്തിയായ കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നാളെ(നവംബർ 10, ചൊവ്വ) വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിർവഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷൈനി വർഗീസ്, പി.സി. ബെഞ്ചമിൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സനൽ കാണക്കാലിൽ, എസ്. ഗോപൻ, കെ.കെ. പ്രസാദ്, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ലീന ജയചന്ദ്രൻ, രഞ്ജിമോൻ, ടി.എൻ. ഹരികുമാർ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനീയർ ഐ. റംലാബീവി, എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ജി. റാണി വിജയലക്ഷ്മി, കോട്ടയം തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, രാഷ്ട്രീയ-സംഘടനാ പ്രതിനിധികളായ അഡ്വ. ഫിൽസൺ മാത്യൂസ്, അസീസ് ബഡായിൽ, റഫീഖ് മണിമല, മോഹൻ കെ. നായർ, ടി.ആർ. രഘുനാഥൻ, ജെയ്‌സൺ ജോസഫ്, വി.കെ. സന്തോഷ് കുമാർ, ടി.സി. അരുൺ, തമ്പി ചന്ദ്രൻ, ടോമി വേദഗിരി, സണ്ണി തോമസ്, സിബി ജോൺ, എൻ. ജയചന്ദ്രൻ, ടോണി കുമരകം, പി.കെ. അബ്ദുൽസലാം, എസ്. രാജീവ്, ജോൺ ചാണ്ടി, സംഘടനാ പ്രതിനിധി എ.കെ.എൻ. പണിക്കർ എന്നിവർ പ്രസംഗിക്കും.
ദേശീയപാത 183ൽ കൊടൂരാറിന് കുറുകേയുള്ള പഴയ കോടിമതപ്പാലത്തിന് സമാന്തരമായി പുതിയ പാലം തുറക്കുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകുമെന്നാണ് കരുതപ്പെടുന്നത്. 128 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.49 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. ഇരുവശങ്ങളിലുമായി 237.2 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും 65 മീറ്റർ നീളത്തിൽ സർവീസ് റോഡുമുണ്ട്. റോഡ് സുരക്ഷാസംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.




