06 November, 2026 10:07:15 PM
ആർപ്പൂക്കര-അമ്മഞ്ചേരി റോഡിൽ ഗതാഗത നിയന്ത്രണം

കോട്ടയം: ആർപ്പൂക്കര-അമ്മഞ്ചേരി റോഡിൽ മെഡിക്കൽ കോളജ് റൗണ്ടാന മുതൽ കുട്ടികളുടെ ആശുപ്രതി വരെയുള്ള ഭാഗത്തു റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ശനി, ഞായർ(നവംബർ 7,8) ദിവസങ്ങളിൽ വാഹനഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.നഗരങ്ങൾ കാണുക




