14 October, 2026 06:22:12 PM
വെറ്ററിനറി ഡോക്ടർ നിയമനം; വാക്ക് -ഇൻ- ഇന്റർവ്യൂ 22ന്

കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ്, മൊബൈൽ സർജറി യൂണിറ്റ്, രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതികളിലേക്കു വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നതിനായി ഒക്ടോബർ 22 രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2563726.




