02 June, 2026 09:11:47 PM


ആലപ്പുഴയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു



ആലപ്പുഴ: നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു. ആലപ്പുഴ കായംകുളത്താണ് സംഭവം. പത്തിയൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡിലാണ് സംഭവം. ശ്രീസധനത്തില്‍ രാജമ്മയേയും നാല് മാസം പ്രായമുള്ള പേരക്കുട്ടിയെയുമാണ് നായ കടിച്ചത്. രാജമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെയാണ് തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ കാലിനാണ് കടിയേറ്റത്. പുല്ലുകുളങ്ങരയില്‍ നിരവധിപേര്‍ക്ക് തെരുവുനായയുടെ ആക്രമണം ഏറ്റതായി നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914