06 August, 2026 01:40:50 PM
പാലായിലും പേരൂരിലും വെള്ളം ഇറങ്ങി; കുമരകത്തും തിരുവാര്‍പ്പിലും അപകടനില

കോട്ടയം : കനത്ത മഴയെതുടര്‍ന്ന് ദുരിതം വിതച്ച് മീനച്ചിലാറ്റിലും മണിമലയാറ്റിലും ഉയര്‍ന്ന ജലനിരപ്പ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ന് ഉച്ചയോടെ അപകടനിലയിലും താഴെയെത്തി. മീനച്ചിലാറ്റില്‍ പാലാ, പേരൂര്‍, നീലിമംഗലം, നാഗമ്പടം, കരിമ്പിന്‍കാലാ കടവ് പ്രദേശങ്ങളിലും മണിമല റിവര്‍ ബേസിനില്‍ പാറയില്‍കടവിലും ജലവിതാനം താഴ്ന്ന നിലയിലാണ്. അതേസമയം കോടിമത, തിരുവാര്‍പ്പ് കുമരകം എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനിലയിലും മുകളിലാണ്.
പാലായില്‍ രാവിലെ 6 മണിക്ക് 9.019 ആയിരുന്ന ജലനിരപ്പ് ഉച്ചക്ക് 12 മണിയായപ്പോള്‍ 8.529 ആയി കുറഞ്ഞു. പാലായില്‍ മീനച്ചിലാറ്റിലെ മുന്നറിയിപ്പ് നിരപ്പ് 11.03ഉം അപകടനിരപ്പ് 11.53 ഉം ആണ്. പേരൂരില്‍ രാവിലെ 6ന് 5.589 ആയിരുന്ന ജലനിരപ്പ് 12ന് 5.379 ആയി കുറഞ്ഞിട്ടുണ്ട്. ഇവിടെ മുന്നറിയിപ്പ് നിരപ്പ് 5.01ഉം അപകടനിരപ്പ് 6.01ഉം ആണ്. നീലിമംഗലത്ത് 6 മണിക്ക് 3.851 ആയിരുന്ന ജലനിരപ്പ് 12ന് 3.751 ആയി കുറഞ്ഞു. ഇവിടെ മുന്നറിയിപ്പ് നിരപ്പ് 3.2ഉം അപകടനിരപ്പ് 3.8ഉം ആണ്. നാഗമ്പടത്ത് 4.341 ആയിരുന്ന നിരപ്പ് 4.201 ആയി കുറഞ്ഞു. മുന്നറിയിപ്പ് നിരപ്പ് 3.9ഉം അപകടനിരപ്പ് 4.55ഉം ആണ്.
കോടിമതയില്‍ മുന്നറിയിപ്പ് നിരപ്പ് 1.45ഉം അപകടനിരപ്പ് 2.2ഉം ആണെന്നിരിക്കെ ജലനിരപ്പ് 12 മണിക്ക് 2.281 ആയിട്ടുണ്ട്. തിരുവാര്‍പ്പില്‍ അപകടനിരപ്പ് 1.91 ആണെന്നിരിക്കെ ജലനിരപ്പ് 12 മണിക്ക് 2.052 ആയിട്ടുണ്ട്. കുമരകത്ത് അപകടനിരപ്പ് 1.61 ആണെന്നിരിക്കെ ജലനിരപ്പ് 12 മണിക്ക് 1.866ലാണ്. കരിമ്പിന്‍കാലാ കടവില്‍ 1.748ഉം പാറയില്‍കടവില്‍ 1.125ഉം ആണ് 12 ണിയ്ക്കുള്ള ജലനിരപ്പ്. ഇവിടെ അപകടനില യഥാക്രമം 1.83ഉം 2.15ഉം ആണ്.





