20 November, 2026 06:17:55 PM


സഹജീവികള്‍ക്കായി കരുണയുടെ മുഖം തുറക്കണം- ഫ്രാന്‍സീസ് ജോര്‍ജ് എം.പി



മരങ്ങാട്ടുപിള്ളി: അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത സഹജീവികള്‍ക്കായി കരുണയുടെ മുഖം സമൂഹത്തില്‍ തുറക്കണമെന്ന് അഡ്വ. കെ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. സ്വന്തമായി സുരക്ഷിത ഭവനമില്ലാതെ ബുദ്ധിമുട്ടുന്ന പതിനായിരക്കണക്കിന് ആളുകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്നുള്ളത് ഏറെ വേദനിപ്പിക്കുന്ന വസ്തുതയാണ്. സഹജീവികള്‍ക്കായി കരുണാദ്രമായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സ്‌നേഹദീപം ഭവന പദ്ധതിയെന്ന് എം.പി. അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള 68-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മണ്ണയ്ക്കനാട്ടില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഫ്രാന്‍സീസ് ജോര്‍ജ് എം.പി. മരങ്ങാട്ടുപിള്ളി സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യസ്‌നേഹവീടാണിത്. കിടങ്ങൂര്‍ സ്വദേശിയായ അമേരിക്കന്‍ മലയാളി സൈമണ്‍ കോട്ടൂരാണ് ഈ വീട് നിര്‍മ്മാണത്തിനുള്ള 4 ലക്ഷം രൂപ സ്‌നേഹദീപത്തിന് നല്‍കുന്നത്. മണ്ണയ്ക്കനാട് ഹോളിക്രോസ് റോമന്‍ കത്തോലിക്കാ പള്ളിയാണ് തറയുടെ നിര്‍മ്മാണം നടത്തുന്നത്. യോഗത്തില്‍ മരങ്ങാട്ടുപിള്ളി സ്‌നേഹദീപം പ്രസിഡന്റ് ജോയി ഇടത്തിനാല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ണയ്ക്കനാട് ഹോളിക്രോസ് റോമന്‍ കത്തോലിക്കാ പള്ളി വികാരി റവ. ഫാ. തോമസ് പഴവക്കാട്ടില്‍ ശിലയുടെ വെഞ്ചിരിപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബെല്‍ജി എമ്മാനുവല്‍, ജൂബി തെക്കേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിന്‍ലാല്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ സാബു തെങ്ങുംപള്ളിയില്‍, അഡ്വ. ജോര്‍ജ് പയസ്, ജയ്ന്‍ തുണ്ടത്തില്‍, ബെന്നി കോച്ചേരി, സിബി നീരാംതറപ്പേല്‍, എ.ജെ. സാബു, ജോസഫ് വട്ടത്തോട്ടത്തില്‍, ബേബിച്ചന്‍ ചിങ്ങന്‍തോട്ടം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വില്‍സണ്‍ വാഴയില്‍, എ. തുളസീദാസ്, ജോസ്‌മോന്‍ ജേക്കബ്, റോബിന്‍ കരിപ്പാത്ത്, ജോസ് കുറുമുട്ടം, അനു സിബു, നോബിള്‍ ആരംപുളിക്കല്‍, ബേബി കപ്പിലുമാക്കല്‍, രതീഷ് തൂവനാട്ട്, സണ്ണി മുള്ളംകുഴി, ജോയി ഇടയത്ത്, റോയി കുഴിപ്പള്ളില്‍, അപ്പച്ചന്‍ പുല്ലാന്തിയില്‍, ജോയി പറമറ്റം എന്നിവര്‍ പ്രസംഗിച്ചു.
സ്‌നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള 68-ാം  സ്‌നേഹവീടിന്റെ ശിലാസ്ഥാപനം അഡ്വ. കെ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി. നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സമീപം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915