11 February, 2019 08:15:40 PM


യു.എ.ഇയിലെ ഹെല്‍ത്ത് കെയര്‍ സിറ്റി ആശുപത്രിയില്‍ എന്‍ഡോസ്‌കോപി ടെക്‌നീഷന്‍ ഒഴിവ്



തിരുവനന്തപുരം: യു.എ.ഇയിലെ ഹെല്‍ത്ത് കെയര്‍ സിറ്റി ആശുപത്രിയില്‍ നഴ്‌സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എന്‍ഡോസ്‌കോപി ടെക്‌നീഷന്‍മാരുടെ  ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം-6000 യു.എ.ഇ ദിര്‍ഹം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, വിമാന ടിക്കററ് എന്നിവ സൗജന്യമായിരിക്കും. പ്രായപരിധി 22 നും 35 നും മധ്യേ. രണ്ട്  മുതല്‍ അഞ്ച് വര്‍ഷം വരെ പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള എന്‍ഡോസ്‌കോപി ടെക്‌നീഷ്യന്‍മാര്‍  ഫെബ്രുവരി 20നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ 0471-2770577 നമ്പരില്‍  ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K