14 August, 2025 07:57:46 PM
കമ്പ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജ് താല്‍കാലിക നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍റ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ (സിഡിഒഇ) കമ്പ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജ് തസ്തികയില്‍ (ഇ/ബി/റ്റി) വിഭാഗത്തിലെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗിലോ ഹാര്‍ഡ് വെയര്‍ മെയ്ന്‍റനന്‍സിലോ തിവത്സര പോളിടെക്നിക്ക് ഡിപ്ലോമ, ബിസിഎ, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി ഐടി, കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനിലോ ത്രിവത്സര ഡിപ്ലോമ ഇവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവരെയാണ് പരിഗണിക്കുന്നത്.
2025 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് അനുവദിക്കും.
പ്രതിമാസ വേതനം 15,000 രൂപ. അപേക്ഷ recruitmentada7@mgu.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.