13 February, 2019 07:02:29 PM


സൗദി അറേബ്യയിലെ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പില്‍ വനിത നഴ്‌സുമാരുടെ ഒഴിവ്



കൊച്ചി: നോര്‍ക്ക-റൂട്ട്‌സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള  വനിത നഴ്‌സുമാരെ സ്‌കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4000 സൗദി റിയാല്‍. തെരഞ്ഞടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത്  രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള യോഗ്യരായ വനിത നഴ്‌സുമാര്‍ rmt4.norka@kerala.gov.in ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 (ടോള്‍ ഫ്രീ) നമ്പരിലും www.norkaroots.net ലും ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K