30 October, 2019 10:51:17 PM


അഴിമതിക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍; വേദിയൊരുക്കി ഗ്രാമീണ്‍ ബാങ്ക്



കോട്ടയം: കേരള ഗ്രാമീൺ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിന്‍റെയും തിരുവഞ്ചൂർ പി.ഇ. എം ഹൈസ്കൂളിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള വിജിലൻസ് ബോധവത്കരണ സെമിനാർ  സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ അഴിമതിക്കെതിരെ പൊരുതാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ എടുത്തു. വി.എ.സി.ബി കോട്ടയം യൂണിറ്റിലെ എസ് ഐ അജിത് ശങ്കർ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു .


ബാങ്കിന്‍റെ റീജിയണൽ മാനേജർ അനിൽ കെ പോൾ അധ്യക്ഷത  വഹിച്ച യോഗം അജിത് ശങ്കർ ഉദ്ഘാടനം ചെയ്തു. എസ് പി സി കേഡറ്റുകളും മറ്റു കുട്ടികളും അധ്യാപകരും പങ്കെടുത്ത സെമിനാറിൽ സ്കൂൾ പ്രഥമ അദ്ധ്യാപിക അജിതകുമാരി  അന്തർജനം, അധ്യാപകരായ റോയ് പി ജോർജ്, ബിനോയ് നാരായണൻ, കെ ജി ബി ,കോട്ടയം റീജിയണൽ സീനിയർ മാനേജർ മോഹൻ കെ ടി എന്നിവര്‍ പ്രസംഗിച്ചു.




Share this News Now:
  • Google+
Like(s): 189