31 October, 2019 12:41:38 PM


പാകിസ്താനില്‍ ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് 65 മരണം: അപകടം പാചകത്തിനിടെ



ഇസ്ലാമാബാദ്: പാകിസ്താനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ തീപ്പിടിത്തത്തിൽ 65 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ പട്ടണത്തിന് സമീപമാണ് സംഭവം. ട്രെയിനിലെ ഒരു യാത്രക്കാരൻ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. തീപ്പിടിത്തത്തിൽ മൂന്ന് ബോഗികൾ പൂർണമായും കത്തി നശിച്ചു.


രണ്ട് അടുപ്പുകളാണ് പൊട്ടിത്തെറിച്ചതെന്നും പാചകത്തിന് ഉപയോഗിച്ച എണ്ണയ്ക്ക് തീപ്പിടിച്ചത് അപകടത്തിന്‍റെ ആക്കം കൂട്ടിയതെന്നും റെയിൽവേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു. തീപ്പിടിത്തം കണ്ട് ട്രെയിനിൽ നിന്നും ആളുകൾ എടുത്ത് ചാടിയതാണ് മരണസംഖ്യ കൂടാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി. പാകിസ്താനിൽ ദീർഘദൂര യാത്രകളിൽ ആളുകൾ ട്രെയിനിൽ വെച്ച് പാചകം ചെയ്യുക സാധാരണമാണ്. ഇതിനായി ഗ്യാസ്, മണ്ണെണ്ണ അടുപ്പുകളും ഇവർ കരുതാറുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K