14 November, 2019 09:25:12 PM


'പൂര്‍ണ ഗര്‍ഭിണി'യായ യുവതിയുടെ വയര്‍ പരിശോധിച്ചവര്‍ ഞെട്ടി; 'വയറ്റി'ല്‍ കുഞ്ഞിന് പകരം കഞ്ചാവ്



അര്‍ജന്‍റീന: പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ വയര്‍ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. നിറവയറുണ്ടാക്കി അതിനുള്ളില്‍ കഞ്ചാവ് കടത്തുകയാണ് യുവതി ചെയ്തത്. ഒറ്റനോട്ടത്തില്‍ പൂര്‍ണ ഗര്‍ഭിണിയാണെന്ന് തോന്നും. ഗര്‍ഭിണിയില്‍ നടത്തിയ പരിശോധനയില്‍ 'നിറവയറി'ല്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് 15 കട്ടകളിലായി കെട്ടി വെച്ചതാണ്. ഗര്‍ഭിണിയെ പരിശോധിച്ചവര്‍ എന്നാല്‍ ഞെട്ടി പോകുകയും ചെയ്തു. അര്‍ജന്‍റീനയിലെ സുരക്ഷാമന്ത്രിയായ പട്രിഷ്യ ബുള്‍റിച്ച്‌ ഇക്കാര്യം ചിത്രങ്ങളോടു കൂടി ട്വീറ്റ് ചെയ്യുകയും ചെയ്തു. 'നാര്‍കോ പ്രഗ്നന്‍സി' എന്നാണ് മന്ത്രി അതിനെ ട്വിറ്ററില്‍ ടാഗ് ചെയ്തത്. കഞ്ചാവിന്‍റെ ചെറിയ കട്ടകള്‍ നിറവയറെന്ന് തോന്നുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്ത് വയറിനോട് ചേര്‍ത്ത് പിടിപ്പിക്കുകയായിരുന്നു.



പുല്ലു പോലെയുള്ള വസ്തുക്കള്‍ യുവതിക്കൊപ്പമുള്ള യുവാവിന്‍റെ ബാഗില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതി 'ഗര്‍ഭിണി'യല്ലെന്നും കഞ്ചാവ് നിയവയറു പോലെ വെച്ചു പിടിപ്പിച്ചിരിക്കുകയാണെന്നും പൊലീസിന് മനസിലായത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മെന്‍ഡോസയില്‍ നിന്ന് ചിലിയിലെ സാന്‍റ ക്രൂസിലേക്ക് കഞ്ചാവ് ഒളിച്ചു കടത്താന്‍ ആയിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K