18 November, 2019 03:53:13 PM


കാലിഫോര്‍ണിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ വെടിവയ്പ്: 4 പേര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരിക്ക്



ഫ്രെസ്‌കോ: കാലിഫോര്‍ണിയയിലെ ഫ്രെസ്‌കോയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികള്‍ക്കു നേര്‍ക്കുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. പ്രദേശിക സമയം ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പത്തു പേര്‍ക്കാണ് വെടിയേറ്റതെന്നു ഫ്രെസ്‌കോ ഡെപ്യുട്ടി പോലീസ് ചീഫ് മൈക്കിള്‍ റീഡ് പറഞ്ഞു. മൂന്നു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.


പരിക്കേറ്റവരുടെ നില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 25നും 35നും മധ്യേ പ്രായമുള്ള ഏഷ്യക്കാരനാണ് ആക്രമണം നടത്തിയതെന്നു് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച ഫ്രെസ്‌കോയില്‍ നടന്ന രണ്ടാമത്തെ വെടിവയ്പായിരുന്നു ഇത്. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് 20നു മേല്‍ പ്രായമുള്ള പരുഷനെ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇരു സംഭവങ്ങളുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്നു പോലീസ് അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K