04 December, 2019 04:44:31 PM


ദുബായില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടുത്തം; ആളപായമില്ല



ദുബായ്: തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു. അല്‍ഖൂസില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു സംഭവം നടന്നത്. ഒരു ഹോട്ടല്‍ സ്റ്റാഫ് അക്കൊമഡേഷനിലയിരുന്നു തീപിടുത്തം നടന്നത്. ഇവിടുത്തെ സ്റ്റോറില്‍ നിന്നാണ് തീപടര്‍ന്നത്. പിന്നീട് കെട്ടിടം മുഴുവന്‍ കത്തിയമര്‍ന്നു. നീണ്ട അവധിയായതിനാല്‍ കഴിഞ്ഞ ദിവസം ഇവിടെ തൊഴിലാളികള്‍ ഒരുമിച്ചുകൂടിയിരുന്നുവെന്നും ഇവരിലൊരാള്‍ ഉപേക്ഷിച്ച സിഗിരറ്റ് കുറ്റിയില്‍നിന്നാണ് തീപടര്‍ന്നതെന്നുമാണ് ലഭിച്ച റിപ്പോര്‍ട്ട്.   


ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ ഏളുപ്പത്തില്‍ തീപിടിക്കുന്ന നിരവധി സാധനങ്ങള്‍ ഈ പരിസരത്തുണ്ടായിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും സിവില്‍ ഡിഫന്‍സ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തീപിടുത്തത്തിന്റെ യാഥാര്‍ത്ഥ കാരണം പോലീസ് അന്വേഷിക്കുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K