08 December, 2019 11:22:25 AM


ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇരിക്കാന്‍ കസേര കിട്ടിയില്ല: സ്വന്തം മുതുക് സീറ്റാക്കി ഭര്‍ത്താവ്



ബീജിംഗ്: പൂര്‍ണഗര്‍ഭിണി ആയ ഭാര്യയ്ക്ക് ഇരിയ്ക്കാന്‍ സ്വയം കസേരയായി ഭര്‍ത്താവ്. ചൈനയില്‍ നിന്നാണ് ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിന്റെ മനോഹരമായ വിഡിയോ പുറത്ത് വന്നത്. ഡോക്ടറെ കാണിക്കാനുള്ള ചെക്കപ്പിനായി ഭാര്യയെ കൊണ്ടു വന്നതായിരുന്നു ഭര്‍ത്താവ്. എന്നാല്‍ ഡോക്ടറെ കാണാനായി നിരവധി രോഗികള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. കുറേ സമയം കാത്തിരുന്നിട്ടും തിരക്ക് കുറഞ്ഞിരുന്നില്ല.


ഇരിക്കാന്‍ സ്ഥലം പോലുമില്ലാതെ ക്യൂവില്‍ നിന്ന് തളര്‍ന്ന ഭാര്യയെ മറ്റ് മാര്‍ഗ്ഗമില്ലാതെ ഭര്‍ത്താവ് തന്റെ ചുമലില്‍ ഇരുത്തുകയായിരുന്നു. മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ ഭാര്യ ഭര്‍ത്താവിന്റെ മുതുകില്‍ ഇരിക്കുകയായിരുന്നു. തറയില്‍ മുതുക് കുനിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ എതിര്‍വശത്ത് നിരവധിപ്പേര്‍ കസേരകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും ഗര്‍ഭിണിയായ സ്ത്രീയ്ക്ക് വേണ്ടി കസേര ഒഴിഞ്ഞു കൊടുത്തില്ല.


ആശുപത്രിയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. വിഡിയോ കണ്ടവര്‍ ഭര്‍ത്താവിന്‍റെ കരുതലിനെ കുറിച്ച് ഏറെ പുകഴ്ത്തി പറഞ്ഞു. കൂടാതെ ഇത് കണ്ടിട്ടും സീറ്റ് കൊടുക്കാതിരുന്ന മറ്റുള്ളവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നുമുണ്ട്.



Share this News Now:
  • Google+
Like(s): 5.4K