12 January, 2020 08:41:47 AM


യുഎഇയില്‍ ശക്തമായ മഴ തുടരുന്നു; എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ റദ്ദാക്കി



ദുബായ്: കനത്ത മഴയെതുടര്‍ന്ന് എയര്‍ഇന്ത്യയുടെ ചില വിമാനങ്ങള്‍ റദ്ദാക്കി. ദുബായില്‍നിന്ന് ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഞായറാഴ്ച യാത്ര തിരിക്കാനിരുന്ന 996, 952, 912 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.
തീയതി മാറ്റത്തിന് എയര്‍ഇന്ത്യ ഓഫീസുമായി ബന്ധപ്പെടാനും ടിക്കറ്റിന്റെ മുഴുവന്‍ തുകയും മടക്കിലഭിക്കുന്നതിന് അതത് ട്രാവല്‍സുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ 984 വിമാനം ശനിയാഴ്ച റദ്ദാക്കിയിരുന്നു.


യുഎഇയില്‍ നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നല്‍കുന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ദുബൈ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K