17 January, 2020 08:59:25 PM


ഓപ്പണിങ് ബാറ്റ്സ്മാന്‍ എന്ന റെക്കോഡ് സ്വന്തമാക്കി രോഹിത് ശര്‍മ്മ ; അംലയും സച്ചിനും പിന്നിലായി



രാജ്കോട്ട്:  ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഓപ്പണിങ് ബാറ്റ്സ്മാന്‍ എന്ന റെക്കോഡ് സ്വന്തമാക്കി രോഹിത് ശര്‍മ്മ. ഇതോടെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും രോഹിതിന് പിന്നിലായി.137 ഇന്നിങ്സെടുത്താണ് രോഹിത് 7000 ക്ലബ്ബിലെത്തിയത്. 7000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് രോഹിത്. 


സച്ചിന്‍, ഗാംഗുലി, സെവാഗ് എന്നിവരാണ് ഇതിന് മുമ്പ്  ഈ നേട്ടത്തിലെത്തിയത്. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന രോഹിത് രാജ്കോട്ടില്‍ 44 പന്തില്‍ നിന്ന് 42 റണ്‍സെടുത്തു. ആദം സാംപയുടെ പന്തിലായിരുന്നു വിക്കറ്റ്. അതേസമയം നാല് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഏകദിന കരിയറില്‍ രോഹിതിന്റെ അക്കൗണ്ടില്‍ 9000 റണ്‍സ് ആകുമായിരുന്നു. നിലവില്‍ 8996 റണ്‍സാണ് രോഹിതിന്റെ പേരിലുള്ളത്.


മധ്യനിര ബാറ്റ്സ്മാനായാണ് ഇന്ത്യന്‍ ടീമില്‍ ധോനി കളി തുടങ്ങിയത്. 2013 ചാമ്ബ്യന്‍സ് ട്രോഫിയില്‍ ക്യാപ്റ്റനായ എം.എസ് ധോനി രോഹിനെ ഓപ്പണറുടെ റോള്‍ ഏല്‍പ്പിക്കുകയായിരുന്നു. അതിനുശേഷം എല്ലാ തരത്തിലും മികച്ച ബാറ്റ്സ്മാനായി മാറിയെന്നും ധോനിയുടേത് ശരിരായ തീരുമാനം ആയിരുന്നെന്നും രോഹിത് പിന്നീട് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K