25 January, 2020 09:30:19 PM


ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യുഎഇയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു



ദുബായ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ചില സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദുബായിലെ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളുകളില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളും അവധി പ്രഖ്യാപിച്ചു. അതേസമയം ഓഫിസുകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രവര്‍ത്തിക്കും. ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. മഴ മൂലം മുന്‍പ് നിരവധി അവധി നല്‍കിയിട്ടുള്ളതിനാല്‍ ചില സ്‌കൂളുകള്‍ നാളത്തെ അവധി പിന്‍വലിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K