05 February, 2020 04:41:29 PM


സ്പീക്കര്‍ നാന്‍സി പെലോസിക്ക് കൈനല്‍കാതെ ട്രംപ്; പ്രസംഗം വലിച്ചുകീറി പെലോസി



വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം വലിച്ചുകീറി സ്പീക്കര്‍ നാന്‍സി പെലോസിയുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്യത്തോട് നടത്തിയ സംയുക്ത പ്രസംഗത്തില്‍ ഇംപീച്ച്‌മെന്റിനെ കുറിച്ച് ഒരക്ഷരം പോലും പറയാതെയാണ് ട്രംപ് പ്രസംഗം അവസാനിപ്പിച്ചത്.


പ്രസംഗത്തിനായി സ്പീക്കറുടെ ഡയസിനു സമീപമെത്തിയ ട്രംപിന് ഹസ്തദാനം നല്‍കാന്‍ സ്പീക്കര്‍ കൈനീട്ടിയെങ്കിലും അദ്ദേഹം അത് കണ്ടില്ലെന്ന് നടിച്ചു. ട്രംപ് പ്രസംഗം അവസാനിപ്പിച്ചയുടന്‍ സ്പീക്കര്‍ പ്രസംഗത്തിന്റെ പകര്‍പ്പ് വലിച്ചുകീറുകയായിരുന്നു.


ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ ട്രംപിനെ ഇംപീച്ച്‌ ചെയ്യണമെന്ന പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ട്രംപ് സഭയില്‍ എത്തിയപ്പോള്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ 'നാലു വര്‍ഷം കൂടി' എന്ന മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K