08 February, 2020 09:53:43 PM


ഭീകരാക്രമണങ്ങള്‍: ഹാഫിസ്​ സഈദിനെതിരായ വിധി പറയുന്നത്​ നീട്ടി



ലാഹോര്‍: മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാഅത്തുദ്ദഅ്​വ തലവനുമായ ഹാഫിസ്​ സഈദ്​ പ്രതിയായ രണ്ട്​ ഭീകരാക്രമണക്കേസുകളില്‍ വിധി പറയുന്നത്​ നീട്ടി. ഭീകര പ്രവര്‍ത്തനത്തിന്​ പണം നല്‍കിയെന്ന കേസുകളാണ്​ സഈദിന്‍റെ അഭ്യര്‍ഥന പരിഗണിച്ച്‌​ മാറ്റിയത്​. ശനിയാഴ്​ച വിധി പറ​യാനിരുന്ന കേസുകളാണ്​ ലാഹോര്‍ ഭീകര വിരുദ്ധ കോടതി ജഡ്​ജി അര്‍ശദ്​ ഹുസൈന്‍ ഭുട്ട ചൊവ്വാഴ്​ചത്തേക്ക്​ മാറ്റിയത്​.


ഭീകരാക്രമണത്തിന്​ പണം നല്‍കിയതുമായി ബന്ധപ്പെട്ട്​ സഈദിനെതിരായ എല്ലാകേസുകളും ചേര്‍ത്ത്​ ഒന്നിച്ച്‌​ വിചാരണ നടത്തി വിധി പറയണമെന്ന അപേക്ഷയാണ്​ കോടതി പരിഗണിച്ചത്​. അപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അപേക്ഷയിലുള്ള വാദിഭാഗത്തി​​ന്‍റെയും പ്രതിഭാഗത്തി​ന്‍റെയും നിലപാട്​ അറിയുന്നതിനാണ്​ ചൊവ്വാഴ്​ചയിലേക്ക്​ കേസ്​ മാറ്റിയത്​.



Share this News Now:
  • Google+
Like(s): 93