27 March, 2020 05:41:30 PM


ചൈനയില്‍ രോഗം ഭേദമായി ആശുപത്രി വിട്ട ആളുകള്‍ക്ക്‌ വീണ്ടും കൊറോണ





ബീജിംഗ്: കൊറോണ രോഗം ഭേദമായവരിൽ മൂന്ന് മുതൽ 10 ശതമാനം പേരിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ടുകൾ. 
രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത 145 രോഗികളിൽ അഞ്ചുപേരിൽ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു.


ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത 80 മുതൽ 90 ശതമാനം പേരിൽ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. കൊറോണയിൽ നിന്ന് മോചിതരായവരിൽ വീണ്ടും വൈറസ് ബാധ കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K