23 April, 2020 02:51:02 PM


13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് മരങ്ങാട്ടുപിള്ളിയില്‍ അറസ്റ്റില്‍



പാലാ:  13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തില്‍ കോട്ടയം ജില്ലയിൽ വാഗമൺ കുരിശുമല വഴിക്കടവ് ഭാഗത്ത് മുതിരക്കാലായിൽ വീട്ടിൽ മണിയമ്മയുടെ മകൻ ജോബ് (22) ആണ് അറസ്റ്റിലായത്.  മരങ്ങാട്ടുപിളളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ എസ് സനോജ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K