24 May, 2020 01:29:00 AM


കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആരോഗ്യപ്രവര്‍ത്തകര്‍: വാക് ഇന്‍ ഇന്‍റര്‍വ്യു 27 ന്



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് (4), ലാബ് ടെക്നീഷ്യൻ(1), ഫാർമസിസ്റ്റ് (1) ,ജെ.എച്ച്.ഐ (4), ജെ.പി.എച്ച്.എൻ (1), ഇ.സി.ജി ടെക്നീഷ്യൻ (1), നേഴ്സിംഗ് അസിസ്റ്റൻ്റ് (2) എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് മെയ് 27 രാവിലെ 10-ന് വാക്ക് -ഇൻ-ഇൻ്റർവ്യൂ നടത്തും. കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി ഒരു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പി. എസ് .സി . യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ,തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കണം . ഫോൺ: 04828-203492, 202292



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K