25 May, 2020 07:44:16 AM


ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്; മരണം 3,46,685



ന്യൂയോർക്ക്: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 54,97,998 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 3,46,685 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തു​വ​രെ 23,01,990 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,205 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​ക​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2,758 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 


കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച അ​മേ​രി​ക്ക​യി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 16.86 ല​ക്ഷം ക​ട​ന്നു. 18,490 പേ​ർ​ക്കാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16,86,436 ആ​യി ഉ​യ​ർ​ന്നു. 99,300 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 4,51,702 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് ബ്രി​ട്ട​നി​ലാ​ണ്. 36,793 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,59,559 പേ​ർ​ക്കാ​ണ് ബ്രി​ട്ട​നി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ൽ 32,785 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 2,29,858 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 


കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളുടെ പട്ടിക ചുവടെ:- 


രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം, ബ്രാ​യ്ക്ക​റ്റി​ൽ മ​ര​ണ​സം​ഖ്യ): റ​ഷ്യ - 344,481 (3,541), ബ്ര​സീ​ൽ-363,618 (22,716), സ്പെ​യി​ൻ-282,852 (28,752), ഫ്രാ​ൻ​സ്-182,584 (28,367), ജ​ർ​മ​നി- 180,328 (8,371), തു​ർ​ക്കി - 156,827 (4,340), ഇ​റാ​ൻ - 135,701 (7,417), പെ​റു - 119,959 (3,456), കാ​ന​ഡ - 84,699 (6,424)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K