14 June, 2020 08:43:28 AM


ചൈ​ന​യി​ൽ ഓ​യി​ൽ ടാ​ങ്ക​ർ ട്ര​ക്ക് അ​പ​ക​ടം: മ​രണം 10 ആ​യി; 117 പേര്‍ക്ക് പരിക്ക്



ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ഓ​യി​ൽ ടാ​ങ്ക​ർ ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. സം​ഭ​വ​ത്തി​ൽ 117 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളും ഫാ​ക്ട​റി​ക​ളു​മെ​ല്ലാം ത​ക​ർ​ന്നു. ദേ​ശീ​യ പാ​ത​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ സെ​ജി​യാ​ങ്ങി​ലെ വെ​ൻ​ലിം​ഗ് ന​ഗ​ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു.



Share this News Now:
  • Google+
Like(s): 1.1K