06 July, 2020 09:21:53 AM


ബാ​ഗ്ദാ​ദി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം റോ​ക്ക​റ്റ് പ​തി​ച്ചു

ബാഗ്ദാ​ദ്: ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം റോ​ക്ക​റ്റ് പ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച പുലർച്ചെയാണ് സം​ഭ​വം. നേ​ര​ത്തെ, ബാ​ഗ്ദാ​ദി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം റോ​ക്ക​റ്റ് പ​തി​ച്ച​ത്. 
ഇ​റാ​ക്കി​ലെ അ​ൽ​സു​മാ​രി​യ ടി​വി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എം​ബ​സി​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ റോ​ക്ക​റ്റ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​തി​ച്ച് ഒ​രു കു​ട്ടി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ര​ണ്ടു സം​ഭ​വ​ങ്ങ​ളേ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഇ​റാ​ക്ക് ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K