22 July, 2020 08:13:21 AM


മാ​താ​പി​താ​ക്ക​ളെ വ​ധി​ച്ച താ​ലി​ബാ​ൻ ഭീ​ക​ര​രെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി അ​ഫ്ഗാ​ൻ പെ​ണ്‍​കു​ട്ടി



കാ​ബൂ​ൾ: വീ​ട്ടി​ൽ ക​യ​റി മാ​താ​പി​താ​ക്ക​ളെ വ​ധി​ച്ച താ​ലി​ബാ​ൻ ഭീ​ക​ര​രെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി അ​ഫ്ഗാ​ൻ പെ​ണ്‍​കു​ട്ടി. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഘോ​ർ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ പി​താ​വ് സ​ർ​ക്കാ​ൻ അ​നു​കൂ​ലി​യാ​ണെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ഭീ​ക​ര​ർ വീ​ടു​തേ​ടി​യെ​ത്തി​യ​തെ​ന്ന് കു​ട്ടി വ്യ​ക്ത​മാ​ക്കി. ആ​ക്ര​മി​ക്കാ​നെ​ത്തി​യ ഭീ​ക​ര​രെ എ​കെ47 തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി വെ​ടി​വ​ച്ചി​ട്ട​ത്.


തോ​ക്കു​മാ​യി​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. ഘോ​ർ പ്ര​വി​ശ്യ​യി​ലെ ഗ്രി​വ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പി​ന്നീ​ട് വീ​ണ്ടും താ​ലി​ബാ​ൻ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രും സ​ർ​ക്കാ​ർ അ​ധി​കൃ​ത​രും ചേ​ർ​ന്ന് സം​ര​ക്ഷ​ണ​മൊ​രു​ങ്ങി.14-16 വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ ധൈ​ര്യ​ത്തെ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ പ്ര​ശം​സി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K