27 July, 2020 10:11:35 AM


ചൈ​ന​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​കു​ന്നു: അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​ജ്ഞ​ർ ചെം​ഗ്ഡു കോ​ണ്‍​സു​ലേ​റ്റ് ഒ​ഴി​യും



ബെ​യ്ജിം​ഗ്: ഹൂ​സ്റ്റ​ണി​ലെ ചൈ​നീ​സ് കോ​ണ്‍​സു​ലേ​റ്റ് അ​ട​ച്ചു​പൂ​ട്ടി​യ​തി​ന് പി​ന്നാ​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ചെം​ഗ്ഡു​വി​ലെ അ​മേ​രി​ക്ക​ൻ കോ​ണ്‍​സു​ലേ​റ്റ് അ​ട​യ്ക്കാ​നു​ള്ള ചൈ​ന​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​കു​ന്നു. കോ​ണ്‍​സു​ലേ​റ്റി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം പ​ങ്കു​വ​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ണ്‍​സു​ലേ​റ്റ് അ​ട​ക്കാ​നു​ള്ള അ​വാ​സ​ന തീ​യ​തി. അ​തി​നി​ടെ, കോ​ണ്‍​സു​ലേ​റ്റി​ന് പു​റ​ത്തെ​ത്തി​യ ചൈ​ന​ക്കാ​ർ ദേ​ശീ​യ​പ​താ​ക വീ​ശി അ​വ​രു​ടെ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. 


കോ​ണ്‍​സു​ലേ​റ്റി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്താ​നാ​ണ് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. അ​മേ​രി​ക്ക​ൻ ന​ട​പ​ടി​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത​വും ആ​വ​ശ്യ​മാ​യ​തു​മാ​യ തി​രി​ച്ച​ടി​യാ​ണി​തെ​ന്ന് ചൈ​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​മേ​രി​ക്ക​യാ​ണ് അ​നാ​വ​ശ്യ​മാ​യ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​തെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ഹൂ​സ്റ്റ​ണ്‍ കോ​ണ്‍​സു​ലേ​റ്റ് അ​ട​ച്ച​തി​ലൂ​ടെ അ​മേ​രി​ക്ക ന​ട​ത്തി​യ​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ചെം​ഗ്ഡു കോ​ണ്‍​സു​ലേ​റ്റ് അ​ട​ക്കാ​ൻ ചൈ​ന ഉ​ത്ത​ര​വി​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K