10 May, 2016 01:05:42 AM


നീറ്റ് : ഇളവു വേണമെന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം തള്ളി

ദില്ലി: ഏകീകൃത മെഡിക്കൽ ​പ്രവേശപരീക്ഷയിൽ (നീറ്റ്​) ഇളവുതേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങൾ നടത്തിയ മെഡിക്കൽ പ്രവേശ പരീക്ഷക്ക്​ നിയമസാധുതയില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. കേ​ന്ദ്ര വിജ്​ഞാപനം അനുസരിച്ച്​ നടത്തുന്ന നീറ്റ്​ മറികടന്ന്​ സംസ്ഥാന സർക്കാറുകൾക്ക്​ പരീക്ഷ നടത്താനാവില്ലെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു.


നീറ്റ്​ ഒന്നാംഘട്ടം വേണ്ടത്ര തയാറെടുപ്പില്ലാതെ  എഴുതിയവർക്കും രണ്ടാംഘട്ട പരീക്ഷയിൽ പ​ങ്കെടുക്കാം. പക്ഷെ ആദ്യഘട്ടത്തിൽ ലഭിച്ച മാർക്ക്​ അസാധുവാവും. സംസ്ഥാനങ്ങളുടെയും സ്വകാര്യമാനേജ്​​മെൻറുകളുടെയും അവകാശങ്ങളെ ബാധിക്കുമെന്ന കാരണത്താൽ നീറ്റിൽ ഇളവ്​ നൽകാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി. വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താൻ കൂടുതൽ സമയം വേണമെന്ന സിബിഎസ്​ഇയുടെ ആവശ്യത്തെ തുടർന്ന്​ നീറ്റ്​ രണ്ടാംഘട്ട പരീക്ഷയുടെ തീയതി നീട്ടുന്നത്​ കോടതി പരിഗണിക്കും .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K