18 October, 2023 07:56:35 PM


കുഴല്‍മന്ദം ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; അഭിമുഖം 20 ന്

  

പാലക്കാട്‌ : കുഴല്‍മന്ദം ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 20 ന് കൂടിക്കാഴ്ച നടക്കും. ആര്‍.എ.സി.ടി ട്രേഡിലേക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/ ബിരുദം അല്ലെങ്കില്‍ എന്‍.സി.വി.ടി ഇന്‍ ആര്‍.എ.സി.ടി ട്രേഡില്‍ മൂന്ന് വര്‍ഷ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്‌കില്‍ (പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തത്) ട്രേഡില്‍ എം.ബി.എ/ബി.ബി.എ/ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ, എംപ്ലോയബിലിറ്റി സ്‌കില്ലില്‍ രണ്ട് വര്‍ഷ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. പട്ടികജാതി വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922295888


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K