02 March, 2024 05:22:50 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷകൾ മാറ്റി വച്ചു

മാർച്ച് അഞ്ചുമുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.ആർക്(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ മാറ്റിവച്ചു.  പരീക്ഷകൾ മാർച്ച് 21ന് ആരംഭിക്കും.  കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.


ടൈം ടേബിൾ പുനഃക്രമീകരിച്ചു

അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ്(20142016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് സൈബർ ഫോറൻസിക് (20142018  അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു.  വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ സപ്ലിമെൻററി, 2019,2020,2021 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 21ന് ആരംഭിക്കും.
മാർച്ച് ആറു വരെ ഫീസ് അടച്ച് പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കാം.  മാർച്ച് ഏഴിനു ഫൈനോടു കൂടിയും മാർച്ച് 11 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
.............................

ഏപ്രിൽ നാലിന് ആരംഭിക്കുന്ന ഒമ്പതാം സെമസ്റ്റർ ബി.ആർക്(2010 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് മാർച്ച് 15 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
മാർച്ച് 18 വരെ ഫൈനോടു കൂടിയും മാർച്ച് 19ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
...............................

ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്ററുകൾ ബി.ആർക്(2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് മാർച്ച് 18 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.  മാർച്ച് 19ന് ഫൈനോടു കൂടിയും മാർച്ച് 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ എംസിഎ(20172019 അഡ്മിഷനുകൾ സപ്ലിമെൻററി,ലാറ്ററൽ എൻട്രി, 2018-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്), 2016 അഡ്മിഷൻ(അഫിലിയേറ്റഡ് കോളജുകൾ) ആദ്യ മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ(അഫിലിയേറ്റഡ് കോളജുകളും സീപാസും) രണ്ടാം മെഴ്‌സി ചാൻസ്, 2012-2014 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്(അഫിലിയേറ്റഡ് കോളജുകളും സീപാസും) മൂന്നാം മെഴ്‌സി ചാൻസ്, ലാറ്ററൽ എൻട്രി - അഫിലിയേറ്റഡ് കോളജുകളും സീപാസും - 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2014,2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) മാർച്ച് 20ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
.............................

ഒന്നാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി, എം.എ പ്രോഗ്രാം - എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്/ഡേറ്റാ സയൻസ്), എം.എസ്.സി ബേസിക് സയൻസ്(സ്റ്റാറ്റിസ്റ്റിക്‌സ്/ഫിസിക്‌സ്), എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) പുതിയ സ്‌കീം - 2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ ഇംപ്രൂവ്‌മെൻറ്, സപ്ലിമെൻററി, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ മാർച്ച് 20ന് ആരംഭിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K