23 November, 2023 08:59:01 PM


നുവാൽസിൽ നാക് സ്പെഷ്യൽ ഓഫീസർ നിയമനം: ഡിസംബർ 11 വരെ അപേക്ഷിക്കാം



കൊച്ചി: കളമശ്ശേരി നുവാൽസിൽ നാക് അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട ജോലികൾക്കായി ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ ഉദ്ദേശിക്കുന്നു. ഡെപ്യൂട്ടേഷനിൽ ആയിരിക്കും നിയമനം. കേരളത്തിലെ സർവ്വകലാശാലകളിൽ ജോലിചെയ്യുന്ന സെക്ഷൻ ഓഫീസർമാർക്ക് അപേക്ഷിക്കാം. നാക് അക്രെഡിറ്റേഷൻ  ജോലികളിൽ ഏർപ്പെട്ടു പരിചയമുള്ളവർക്ക് മുൻഗണന . പൂർണ്ണ വിവരങ്ങൾ നുവാൽസ് വെബ് സൈറ്റിൽ (www.nuals.ac.in) ഉണ്ട്. ബയോഡേറ്റ ഉൾപ്പെടെ പൂർണ്ണമായ അപേക്ഷകൾ നുവാൽസ് രജിസ്ട്രാർക്കു കിട്ടേണ്ട അവസാന തിയ്യതി 2023 ഡിസംബർ 11.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K