21 May, 2016 02:02:00 AM


ഫൈന്‍ ആട്‌സ് കോളേജില്‍ ബി.എഫ്,എ പ്രവേശനം ; അപേക്ഷ ജൂണ്‍ മൂന്ന് വരെ

കോട്ടയം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആട്‌സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഫ്,എ പ്രവേശനത്തിനുളള അപേക്ഷാ തീയതി നീട്ടി. ഈ കോളേജുകളില്‍ നിന്നും മെയ് 24 മുതല്‍ ജൂണ്‍ മൂന്ന് വരെ അപേക്ഷ വിതരണം ചെയ്യും.

അപേക്ഷാ ഫോറവും പ്രൊസ്‌പെക്ടസും 100 രൂപയ്ക്കു നേരിട്ടോ പ്രിന്‍സിപ്പള്‍മാര്‍ക്ക് മാറാവുന്ന 135 രൂപ ഡിമാന്റ് ഡ്രാഫ്റ്റ് മുഖേന തപാല്‍ മാര്‍ഗമോ ലഭിക്കും. മണിഓര്‍ഡര്‍/ചെക്ക്, പോസ്റ്റല്‍ ഓര്‍ഡര്‍ എന്നിവ സ്വികരിക്കുന്നതല്ല. അപേക്ഷകര്‍ ഹയര്‍സെക്കണ്ടറിയോ തത്തുല്യ പരീക്ഷയോ പാസാവയവരും ജൂണ്‍ ഒന്നിനു 17 വയസ് പൂര്‍ത്തിയാവരും എന്നാല്‍ 27 വയസ് തികയാത്തവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പത്മവിലാസം റോഡ,് ഫോര്‍ട്ട് (പി.ഒ) തിരുവനന്തപുരം -695023 വിലാസത്തില്‍ ലഭിക്കണം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K