28 May, 2016 01:14:48 AM


ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനം



കോഴിക്കോട്: കേരളാ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര (കോഴിക്കോട് - 04962524920), മാള (കല്ലേറ്റുംകര - 04802720746), മറ്റക്കര (കോട്ടയം - 0481 2542022) കല്യാശ്ശേരി (കണ്ണൂർ - 04972780287), പൈനാവ് (ഇടുക്കി - 04862232246), കരുനാഗപ്പള്ളി (കൊല്ലം - 0476 2623597), പൂഞ്ഞാർ (കോട്ടയം - 04822 209265) കുഴൽമന്ദം (പാലക്കാട് - 04922 272900) എന്നീ എട്ട് മോഡൽ പോളിടെക്‌നിക് കോളേജുകളിൽ 2016-17 അദ്ധ്യയനവർഷത്തിൽ ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.


2016 മെയ് 18 മുതൽ 2016 ജൂൺ 10 വൈകുന്നേരം അഞ്ചുമണിവരെ www.ihrdmptc.org എന്ന അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകളും 200 രൂപയുടെ ഡിഡിയും സഹിതം (എസ്.സി/എസ്റ്റിക്കാർക്ക് 100 രൂപ) ജൂൺ 15ന് നാലു മണിയ്ക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിൻസിപ്പലിന് സമർപ്പിക്കണം. പ്രവേശന യോഗ്യതയും പ്രോസ്‌പെക്ടസും മറ്റു വിശദവിവരങ്ങളും അഡ്മിഷൻ പോർട്ടലിൽ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K