21 August, 2021 10:49:43 AM


അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ വി​രു​ദ്ധ സേ​ന മൂ​ന്ന് ജി​ല്ല​ക​ൾ തി​രി​ച്ചു​പി​ടി​ച്ചു



കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ വി​രു​ദ്ധ സേ​ന മൂ​ന്ന് ജി​ല്ല​ക​ൾ തി​രി​ച്ചു​പി​ടി​ച്ചു. ഖ​യി​ർ മു​ഹ​മ്മ​ദ് അ​ന്ദ​രാ​ബി​യി​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ പ്ര​തി​രോ​ധ സേ​ന പോ​ൾ ഇ ​ഹെ​സാ​ർ, ദെ ​സ​ല, ബാ​നു ജി​ല്ല​ക​ളാ​ണ് തി​രി​ച്ചു​പി​ടി​ച്ച​ത്. നി​ര​വ​ധി താ​ലി​ബാ​ൻ ഭീ​ക​ര​ർ പോ​രാ​ട്ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. അ​റു​പ​തോ​ളം താ​ലി​ബാ​ൻ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തെ​ന്ന് അ​ഫ്ഗാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി അ​സ്‌​വാ​ക പ​റ​യു​ന്നു.


കാ​ബൂ​ളി​ന് വ​ട​ക്ക് ഭാ​ഗ​ത്താ​യു​ള്ള പോ​ൾ-​ഇ-​ഹെ​സ​ർ ജി​ല്ല വെ​ള്ളി​യാ​ഴ്ച​യാ​ണ് പ്ര​തി​രോ​ധ സേ​ന തി​രി​ച്ചു​പി​ടി​ച്ച​ത്. താ​ലി​ബാ​നെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തു​ന്ന പ​ഞ്ച്ഷി​ർ താ​ഴ്വ​ര​യ്ക്കു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​മാ​ണ് പോ​ൾ-​ഇ-​ഹെ​സ​ർ. അ​ഫ്ഗാ​ൻ ഭ​ര​ണം താ​ലി​ബാ​ൻ പി​ടി​ച്ച​പ്പോ​ഴും പ​ഞ്ച്ഷി​ർ പ്ര​വി​ശ്യ സ്വ​ന്ത​മാ​ക്കാ​നാ​യി​ട്ടി​ല്ല. അ​ഫ്ഗാ​ന്‍റെ താ​ൽ​ക്കാ​ലി​ക പ്ര​സി​ഡ​ന്‍റ് താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് അം​റു​ള്ള സാ​ലെ പ​ഞ്ച്ഷി​റി​ലാ​ണു​ള്ള​ത്. ഇ​വി​ടെ​നി​ന്നും താ​ലി​ബാ​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ് അ​ദ്ദേ​ഹം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K