25 August, 2021 05:33:29 PM


ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ 30 ശതമാനം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍



ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായണ് പെന്‍ഷന്‍ ഏകീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ജീവനക്കാരുടെ പെന്‍ഷന്‍ 30000 രൂപ മുതല്‍ 35000 രൂപവരെയായി വര്‍ധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 10 ശതമാനമുള്ള വിഹിതം 14 ശതാനമായി വര്‍ധിപ്പിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം.ബാങ്ക് ജീവനക്കാടെ ശമ്പളം ഈ മാസം മുതലാണ് വര്‍ധിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K