30 September, 2021 08:32:52 AM


ഇ​ക്വ​ഡോ​ർ ജ​യി​ലി​ൽ ക​ലാ​പം: 116 ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ട്ടു; അ​ഞ്ച് പേ​രു​ടെ ത​ല​യ​റു​ത്ത നി​ല​യിൽ ​



ഗാ​യാ​സ്: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഇ​ക്വ​ഡോ​റി​ലെ ജ​യി​ലി​ൽ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 116 ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ അ​ഞ്ച് പേ​രു​ടെ ത​ല​യ​റു​ത്ത നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നി​കൃ​ഷ്‌​ട​മാ​യ ജ​യി​ൽ സം​ഘ​ർ​ഷ​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചു.

ഗ്വാ​യാ​ക്വി​ൽ ന​ഗ​ര​ത്തി​ലെ ജ​യി​ലി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ഇ​രു​വി​ഭാ​ഗം ത​ട​വു​കാ​ര്‍ ത​മ്മി​ല്‍ ബോം​ബും തോ​ക്കും ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഭൂ​രി​ഭാ​ഗം പേ​രും വെ​ടി​യേ​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ നി​ര​വ​ധി ത​ട​വു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

നാ​നൂ​റോ​ളും പോ​ലീ​സു​കാ​രും സൈ​ന്യ​വും ചേ​ർ​ന്നു ജ​യി​ലി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. ത​ട​വു​കാ​ർ ഗ്ര​നേ​ഡു​ക​ൾ എ​റി​ഞ്ഞ​താ​യി പോ​ലീ​സ് ക​മാ​ൻ​ഡ​ർ ഫ​സ്‌​റ്റോ ബ്യു​ണാ​നോ പ​റ​ഞ്ഞു. അ​ന്ത​ർ​ദേ​ശീ​യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ത​ട​വു​കാ​രെ​യാ​ണ് ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​മാ​ണോ ന​ട​ന്ന​തെ​ന്ന​തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഇ​ക്വ​ഡോ​റി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ക്സി​ക്ക​ൻ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​തെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ജ​യി​ലി​ലെ സ്ഥി​തി ഭ​യാ​ന​ക​മാ​ണെ​ന്ന് ജ​യി​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ബൊ​ളി​വ​ർ ഗാ​ർ​സ​ൺ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ജ​യി​ലി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 79 ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.


Share this News Now:
  • Google+
Like(s): 3.7K