26 December, 2021 09:15:22 AM


ഏറ്റുമാനൂര്‍ - പേരൂർ റോഡിൽ മിനി വാന്‍ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്



ഏറ്റുമാനൂര്‍: പേരൂർ റോഡിൽ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. എരുമേലിയില്‍നിന്ന് വന്ന മിനി വാന്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള വാളവക്കോട് ശ്രീപദം വീടിന്‍റെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. 5.45 മണിയോടെ ഉണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ ഡ്രൈവർ സേലം സ്വദേശി അംഗിത് (24)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനിനുള്ളില്‍ കുടുങ്ങികിടന്ന ഡ്രൈവറെ ഏറ്റുമാനൂര്‍ പോലീസ് എത്തി നാട്ടുകാരുടെ സഹകരണത്തോടെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. കൊരിയർ സർവീസ് നടത്തുന്ന വാൻ തൂത്തുക്കുടി സ്വദേശി അരുൾ രാജിന്റെ വകയാണ്. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. 



Share this News Now:
  • Google+
Like(s): 6.1K