16 September, 2026 07:01:23 PM


കരിക്കാട്ടൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



കോട്ടയം: കരിക്കാട്ടൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി എസ്റ്റേറ്റ് സ്വദേശി ഷിബു ഖാനാണ് മരിച്ചത്. കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഷിബുഖാനും സുഹൃത്തുമായി പ്രദേശത്തെ ചിലർ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് മരണമെന്നാണ് സംശയം. മണിമല പോലീസ് സ്ഥലതെത്തി പരിശോധന തുടരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309